മുക്ത്സർ: പഞ്ചാബിലെ മുക്ത്സറിൽ പട്ടാപ്പകൽ യുവതിയെ ജോലിസ്ഥലത്തു നിന്നും തട്ടിക്കൊണ്ടു പോയി. യുവതി സഹായത്തിനായി നിലവിളിച്ചിട്ടും ആരും സഹായത്തിനെത്തിയില്ല. യുവതി നിലവിളിക്കുന്നതും, കുതറി മാറാൻ ശ്രമിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിറയെ കടകളും, ആൾസാന്നിദ്ധ്യവുമുളള പ്രദേശത്താണ് ഇതു നടന്നത്. അതു വഴി വാഹനങ്ങളിൽ കടന്നു പോയവരും, യുവതി വലിച്ചിഴയ്ക്കപ്പെടുന്നത് കണ്ടിട്ടും സഹായിക്കാതെ കടന്നു പോവുകയാണുണ്ടായത്.
ഒരു ഫാം ഹൗസിൽ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം യുവതിയെ പിറ്റേ ദിവസം വിട്ടയച്ചു. മാർച്ച് 25നായിരുന്നു സംഭവം. പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇതു വരെ പിടി കൂടിയിട്ടില്ല.