ഒഡീഷ: ഒഡീഷയിലെ ദിയോഗഡിൽ ബസ് കൊക്കയിലേക്കു മറിഞ്ഞ് 27 പേർ മരിച്ചു. പത്തിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാടകസംഘം സഞ്ചരിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ബർഗഡ് ജില്ലയിലേക്കു മടങ്ങുകയായിരുന്ന ഭാരതി ഗാന നാട്യ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു .