മുംബൈ: അഭിനയചക്രവർത്തി ദിലീപ് കുമാർ ശ്വാസ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ. മുംബൈ, ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 93 കാരനായ ദിലീപ് കുമാറിന്റെ യഥാർഥ പേര് മൊഹമ്മദ് യൂസഫ് ഖാൻ എന്നാണ്. ചലച്ചിത്ര ലോകത്ത് സ്വീകരിച്ച പേരാണ് ദിലീപ് കുമാർ എന്നത്. ‘ദുരന്തചക്രവർത്തി‘ എന്ന് പേരു നേടിയ അദ്ദേഹത്തിന്റെ ആറു പതിറ്റാണ്ടു കാലത്തെ അഭിനയസപര്യയിൽ നിരവധി ശ്രദ്ധേയങ്ങളായ ഹിറ്റുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2015ൽ പദ്മവിഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.