ഭോപ്പാൽ : പ്രശസ്തരായ വനിതാ ബൈക്കർമാരിൽ ഒരാളായ വീനു പലിവാൾ അപകടത്തിൽ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശിലെ വിദിശയിൽ ഇന്നലെ വൈകിട്ട് നടന്ന അപകടത്തിലാണ് വീനു മരിച്ചത് . വീനു സഞ്ചരിച്ച ഹാർലി ഡേവിഡ്സൺ ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു.
രാജ്യത്തെ ആദ്യ വനിതാ ബൈക്കർമാരിൽ പ്രമുഖയാണ് 44 കാരിയായ വീനു പനിവാൾ. ജയ്പൂർ സ്വദേശിയായ വീനു കൂട്ടുകാരനായ ദീപേഷ് തൻ വാറുമൊത്ത് ലഖ്നൗവിൽ നിന്ന് ഭോപ്പാലിലേക്ക് വരുമ്പോഴാണ് അപകടത്തിൽ പെട്ടത്.ബൈക്ക് ഹാൻഡിൽ ശരീരത്തിലിടിച്ച് കരളിന് പരിക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
2016 ലെ ലേഡി ഓഫ് ദി ഹാർലി അവാർഡ് ജേതാവായിരുന്നു.