കൊല്ലം : പ്രധാനമന്ത്രി നരേന്ദ്രമോദി പരവൂർ പുറ്റിംഗലിലെ ദുരന്ത സ്ഥലം സന്ദർശിച്ചു .മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിയെ അനുഗമിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള മന്ത്രിമാർ മോദിക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയോടൊപ്പം വന്ന വിദഗ്ദ്ധ മെഡിക്കൽ സംഘം കൊല്ലം ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തി . സംഭവ സ്ഥലത്ത് നിന്നും കൊല്ലം ജില്ലാ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി പരിക്കേറ്റവരെ ആശ്വസിപ്പിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു