തിരുവനന്തപുരം : സംസ്ഥാനത്തെ സിനിമ തിയേറ്ററുകൾ ഇന്ന് അടച്ചിടും. സിനിമ ടിക്കറ്റുകളുടെ സെസ് നിരക്ക് അഞ്ച് രൂപയിൽ നിന്ന് മൂന്ന് രൂപയായി കുറച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ എന്നിവയ്ക്ക് കീഴിലുള്ള തീയേറ്ററുകളാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ മെയ് 2 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് നീക്കം.