ബ്രസൽസ് ഭീകരാക്രമണം ഹൃദയമില്ലാത്ത ക്രൂരതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെൽജിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികളും അർപ്പിച്ചു. ഭാരതത്തിലെ നിക്ഷേപ അവസരങ്ങളെ കുറിച്ച് നരേന്ദ്ര മോദി ബെൽജിയത്തെ വ്യവസായികളുമായി സംസാരിച്ചു.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായാണ് ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ എത്തിയത്. ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. ബ്രസൽസ് ഭീകരാക്രമണത്തിനിരയായ മേൽബീക്കിലെ മെട്രോ സ്റ്റേഷനും അദ്ദേഹം സന്ദർശിച്ചു.
ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കലും നരേന്ദ്ര മോദിയും സംയുക്തമായാണ് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചത്.
ഇന്ത്യാ-യൂറോപ്പ്യൻ യൂണിയൻ സംയുക്ത ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. ഇന്ത്യയിലെ നിക്ഷേപ അവസരങ്ങളെ കുറിച്ച് നരേന്ദ്ര മോദി സംസാരിച്ചു. യുഎസിലെത്തുന്ന നരേന്ദ്ര മോദി വാഷിംഗ്ടണിൽ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയിലും പങ്കെടുക്കും.