കൊച്ചി: നടന് കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഉണ്ടായിരുന്നുവെന്ന് രാസപരിശോധനാഫലം. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്ലോര്‍പിറിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് മണിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. ഇതോടെ മണിയുടെ മരണത്തില്‍ ദുരൂഹതയേറിയിരിക്കുകയാണ്.
കാക്കനാട് ലാബിലെ രാസപരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ക്ലോര്‍പിറിഫോസ് കൂടാതെ എഥനോളിന്റെയും മെഥനോളിന്റെയും അംശവും മണിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി രാസപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച മണിയുടെ ശരീരത്തില്‍ മാത്രം എങ്ങനെ മെഥനോളിന്റെ അംശം കണ്ടെത്തിയെന്നതും സംശയം വര്‍ധിപ്പിക്കുന്നു. കേസുമായി ബന്ധപ്പെട്ട് മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മണിയെ ബോധരഹിതനായി കണ്ട ഔട്ട് ഹൗസ് കഴുകി വൃത്തിയാക്കിയത് ഇവരാണ്.
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും സഹായികളെയും സംശയമുണ്ടെന്നും മണിയുെട സഹോദരന് വ്യക്തമാക്കിയിരുന്നു.