തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് ഒന്‍പത് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. അതേസമയം അക്രമത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ കഴിയുന്ന ആര്‍എസ്എസ് താലൂക്ക് പ്രചാരക് അമല്‍ കൃഷ്ണയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
തിങ്കളാഴ്ച രാത്രിയില്‍ അശാസ്ത്രീയമായ തിരുവനന്തപുരം മാസ്റ്റര്‍ പ്ലാന്‍ വീണ്ടും നടപ്പാക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിതമായി ആക്രമണം നടത്തുകയായിരുന്നു. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന് അടക്കം മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവത്തിനെതിരേ പ്രതിഷേധം വ്യാപകമായതോടെയാണ് പൊലീസ് ശക്തമായ നടപടി സ്വീകരിച്ചത്.