കായംകുളം: കായംകുളം ഏവൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചേപ്പാട് സ്വദേശികളായ മുന്‍ പഞ്ചായത്ത് അംഗം പ്രകാശന്, ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, സുനില്‍ ഡിെൈ.വ.എഫ്ഐ പ്രവര്‍ത്തകനായ ശരത് എന്നിവരാണ് അറസ്റ്റിലായത്.
ചേപ്പാട് ഏവൂര്‍ സ്വദേശി സുനില്‍കുമാറാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പുലര്‍ച്ചെ സുനിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി്ക്കൊലപ്പെടുത്തുകയായിരുന്നു. സുനിലിന്റെ അച്ഛന് രാമചന്ദ്രനെ ഭയപ്പെടുത്തി ഓടിച്ച ശേഷമായിരുന്നു സുനിലിനെ അക്രമിച്ചത്. പത്തോളം മുറിവുകളായിരുന്നു സുനിലിന്റെ ശരീരത്ത് ഉണ്ടായിരുന്നത്. ഇന്നലെയാണ് സുനിലിന്റെ മൃതദേഹം സംസ്കരിച്ചത്.
നേരത്തെ കരീലക്കുളങ്ങരയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് നിഗമനം. അക്രമത്തിനിടെ സുനിലിനെ രക്ഷിക്കാന്‍ ഓടിയെത്തിയ ഭാര്യയ്ക്കും അമ്മയ്ക്കും നേരെയും ഭീഷണിയുണ്ടായി. ഇരുപതോളം വരുന്ന അക്രമിസംഘമാണ് സുനിലിനെ അക്രമിച്ചത്.