തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ധര്‍ണ ഉദ്ഘാടനം ചെയ്തു.
ദേശവിരുദ്ധ ശക്തികളുടെയും അക്രമത്തിന്റെയും ചേരിയായി സിപിഎം മാറിക്കഴിഞ്ഞെന്ന് എച്ച് രാജ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ശോഭ സുരേന്ദ്രന്, രേണു സുരേഷ്, പി.എം വേലായുധന്, എ.എന്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് താലൂക്ക് പ്രചാരക് അമല്‍ കൃഷ്ണയെ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു.
അക്രമത്തിലൂടെ ഒരു ആശയത്തെയും ആദര്‍ശത്തെയും വകവരുത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു ഒരു വ്യക്തിയെ അക്രമിച്ചതുകൊണ്ട് കേരളത്തില്‍ ഒരു ആശയവും നിലനിന്നിട്ടില്ല. ആശയവും ആദര്‍ശവും ഇല്ലാത്തവരാണ് കൊലക്കത്തി കൈയ്യിലേന്തുന്നത്. സിപിഎമ്മിന് പ്രത്യയശാസ്ത്രവും ആദര്‍ശവും ആശയവും കൈമോശം വന്നിരിക്കുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി.