തിരുവനന്തപുരം : തൃപൂണിത്തുറ ആർ എൽ വി കോളേജിൽ എസ് എഫ് ഐ നടത്തിയ ദളിത് പീഡനത്തെത്തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആചരിക്കാൻ എ ബി വി പി തീരുമാനിച്ചു .
പ്രതിഷേധ ദിനത്തിന്റെ ഭാഗമായി ബുധനാഴ്ച എറണാകുളം ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു . മറ്റ് ജില്ലകളിൽ പ്രതിഷേധ ദിനം ആചരിക്കും.സെക്രട്ടറിയേറ്റിലേക്കും ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും തീരുമാനമുണ്ട് .
എസ് എഫ് ഐ നേതാക്കളുടെ ഭീഷണിയും മാനസിക പീഡനവും സഹിക്കാൻ കഴിയാതെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആർ എൽ വി കോളേജിലെ ദളിത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് . കോളേജിൽ നടന്ന സംഘർഷത്തിന് ദൃക്സാക്ഷിയായതാണ് എസ് എഫ് ഐ നേതാക്കളെ പ്രകോപിപ്പിച്ചത് . തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും സ്വഭാവഹത്യ നടത്തുകയും ചെയ്യുകയായിരുന്നു .