ചെന്നൈ: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് ജോൺസന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്സണ് (29) അന്തരിച്ചു. ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ ഇന്ന് രാവിലെ ഷാനിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.
ചെന്നൈയിലാണ് ഷാന്‍ ജോലി ചെയ്ത് വന്നിരുന്നത്. വ്യാഴാഴ്ച രാത്രിയോടെ ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞാണ് റൂമില്‍ എത്തിയത്. ശാരീരികാസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ കൂടെ ആരും ഇല്ലാതിരുന്നതാകാം മരണകാരണമെന്നാണ് പ്രാഥമിക വിവരം. പാട്ടിന്റെ ബാക്കി റെക്കോര്‍ഡിംഗ് ഇന്നാണ് തീര്‍ക്കേണ്ടിയിരുന്നത്.
2011 ഓഗസ്റ്റിലാണ് ജോണ്സണ് മരിച്ചത്. തൊട്ടടുത്ത വര്‍ഷം മകന് റെന്‍ ജോണ്‍സണും ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.