മുംബൈ: ഏറെ വിവാദമായ ആദര്‍ശ് കുംഭകോണക്കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. മഹാരാഷ്ട്ര ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവാണ് അനുമതി നല്‍കിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 197 പ്രകാരം കേസ് അന്വേഷിച്ച സിബിഐ ഗവര്‍ണറോട് അനുമതി തേടിയത്. അഴിമതിയില്‍ ചവാന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കമ്മീഷന് റിപ്പോര്‍ട്ട് സഹിതമായിരുന്നു സിബിഐ ഗവര്‍ണറെ സമീപിച്ചത്. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്സഭാംഗവും കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷനുമാണ് അശോക് ചവാന്.
ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയും അടക്കമുളള കുറ്റങ്ങളാണ് ചവാനെതിരേ ആരോപിച്ചിരിക്കുന്നത്. 2011 ലാണ് ആദര്‍ശ് അഴിമതി അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റീസ് ജെ.എ പാട്ടീല്‍ മുന്‍ ചീഫ് സെക്രട്ടറി പി. സുബ്രഹ്മണ്യന് എന്നിവരടങ്ങുന്ന കമ്മീഷന്റെ റിപ്പോര്‍ട്ട് 2013 ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തള്ളുകയായിരുന്നു.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ വിധവകള്‍ക്കും മറ്റ് സൈനികര്‍ക്കും വേണ്ടി നിര്‍മിച്ച ഫഌറ്റുകള്‍ മറിച്ചുവിറ്റുവെന്നതാണ് കേസ്. കേസില്‍ കുറ്റപത്രത്തില്‍ പേരുണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് 2010 ല്‍ അശോക് ചവാന് മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചത്.