യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനുള്ള മൂന്നാംഘട്ട പ്രൈമറിയിൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ഹിലരി ക്ലിന്റണ് മികച്ച വിജയം. നെവാഡയിൽ നടന്ന തെരഞ്ഞെടുപ്പിൽ 52ശതമാനം വോട്ടുകൾ നേടിയാണ് ഹിലരി, വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്സിനെതിരെ വിജയം ഉറപ്പിച്ചത്. ബെർനി സാൻഡേഴ്ഡസിനെതിരെ
അയോവയിൽ നേടിയ നേരിയ വിജയം ആവർത്തിക്കാൻ ന്യൂഹാംഷയറിൽ ഹില്ലരിക്ക് സാധിച്ചിരുന്നില്ല.
സൗത്ത് കരോലിനയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കിടയിലെ വാശിയേറിയ മത്സരത്തിൽ ഡൊനാൾഡ് ഡ്രംപ് വിജയിച്ചു. രണ്ടാം സ്ഥാനത്തിനായി ടെഡ് ക്രൂസും മാർകോ റുബിയൊയും തമ്മിൽ കനത്ത പോരാട്ടത്തിലാണ്. അയോവയിൽ ട്രംപ് പിന്തള്ളപ്പെട്ടെങ്കിലും ന്യൂ ഹാംഷയറിലെ പ്രൈമറിയിൽ ക്രൂസിനെ പരാജയപ്പെടുത്തിയിരുന്നു. നവംബർ 8നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.