കണ്ണൂര്‍: പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ സംഭാവന നല്‍കിയെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി സരിത. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും സരിത പറഞ്ഞു. തന്നെ വ്യക്തിപരമായി ആക്ഷേപിച്ച് പ്രമേയം പാസാക്കിയ അസോസിയേഷനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സരിത കണ്ണൂരില്‍ പറഞ്ഞു.
ഇന്നലെയാണ് പൊലീസ് അസോസിയേഷന് സംസ്ഥാന നിര്‍വ്വാഹക സമിതി സരിതയ്ക്കെതിരേ പ്രമേയം പാസാക്കിയത്. കഴിഞ്ഞ ആഴ്ച സോളാര്‍ കമ്മീഷന് മുന്‍പാകെയാണ് പൊലീസ് അസോസിയേഷന് സംഭാവന നല്‍കിയതായി സരിത മൊഴി നല്‍കിയിരുന്നത്. ജനറല്‍ സെക്രട്ടറി അജിത്താണ് തന്നെ ബന്ധപ്പെട്ട് പണം ആവശ്യപ്പെട്ടതെന്നും സരിത കൂട്ടിച്ചേര്‍ത്തു.
ജി.ആര് അജിത് നേതൃത്വം നല്കുന്ന അസോസിയേഷന് നല്കിയ പണം അവിടെ എത്തിയോ എന്ന് ഉറപ്പിക്കേണ്ടത് തന്റെ ബാദ്ധ്യതയല്ലെന്നും സരിത പറഞ്ഞു. അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ ഇക്കാര്യം തെളിയുമെന്നും തന്റെ വാക്കുകള്‍ ശരിയാണോ തെറ്റാണോ എന്ന് അന്വേഷിക്കാനുള്ള ബാദ്ധ്യത അസോസിയേഷന്‍കാര്‍ക്കും ഉണ്ടെന്നായിരുന്നു ഇതേക്കുറിച്ച് സരിതയുടെ പ്രതികരണം.