ന്യൂഡൽഹി : അംഗമായി മൂന്ന് വർഷത്തിനു ശേഷം സച്ചിൻ ടെണ്ടുൽക്കർ രാജ്യസഭയിലെ തന്റെ ആദ്യ ചോദ്യം ചോദിച്ചു. കൊൽക്കത്ത മെട്രോയിൽ ഒരു പുതിയ സോൺ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് സച്ചിൻ റെയിൽ മന്ത്രിയോട് ആവശ്യപ്പെട്ടത്.
2012 ജൂൺ 3 ന് മെംബറായതിന് ശേഷം ആദ്യമായാണ് സച്ചിൻ രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചത്. ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഉണ്ടായ മാറ്റങ്ങളെപ്പറ്റിയും സച്ചിൻ ചോദ്യമുന്നയിച്ചു.
ക്രിക്കറ്റിൽ മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെട്ട സച്ചിൻ പക്ഷേ രാജ്യസഭയിൽ നിശ്ശബ്ദനായതിന് ഏറെ പഴി കേട്ടിരുന്നു.