പാറ്റ്ന: ബീഹാറിലെ ദര്‍ഭംഗ വ്യോമത്താവളത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. ജമ്മു-കാശ്മീര്‍ സ്വദേശികളാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കിയോതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വ്യോമാത്താവളത്തിനു സമീപം നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനേയും ഇന്റലിജന്‍സ് ബ്യൂറോയേയും വിവരമറിയിച്ചു. ദര്‍ഭംഗ പ്രദേശത്ത് വസ്ത്രവ്യാപാരത്തിന് എത്തിയവരാണെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
വ്യോമാത്താവളത്തില്‍ അതിക്രമിച്ചു കടക്കുന്നവരെ വെടിവയ്ക്കാന്‍ കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പത്താന്‍കോട്ട് വ്യോമാത്താവളത്തില്‍ ഭീകരാക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇത്തരം നടപടി സ്വീകരിച്ചിരിക്കുന്നത്.