ബാഗ്ദാദ്: ഇറാക്കിലെ സൈനിക കേന്ദ്രത്തിന് സമീപം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ 18 സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച വടക്കന്‍ രാമാദിയിലെ അല്‍ ബു ദിയാബിലാണ് സ്ഫോടനം നടന്നത്.
മൂന്ന് കാറുകളിലായാണ് ഐ എസ് ഭീകരര്‍ ആക്രമണം നടത്താനായി സൈനിക കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ രണ്ട് കാറുകള്‍ സൈന്യം അകലെ വച്ചുതന്നെ
ടാങ്ക് വേധ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തു. ഒരു ചാവേര്‍ ഓടിച്ചിരുന്ന കാര്‍ കേന്ദ്രത്തിന്റെ ഗേറ്റ് വരെ വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.