കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ മൂന്നുതവണ തള്ളിയ സാഹചര്യത്തിലാണ് ജയരാജന് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയരാജന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍കോളേജിലേക്ക് മാറ്റിയിരുന്നു. ജയരാജന് വേണ്ടി അഡ്വ.എം.കെ.ദാമോദരനാണ് കോടതിയില്‍ ഹാജരാകുന്നത്.