കാനോ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ കുട്ടിച്ചാവേര്‍ നടത്തിയ ബോംബാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെയെല്ലാം നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലെ അഡമാവ സംസ്ഥാനത്തെ ഗോംബിയിലെ മാര്‍ക്കറ്റില്‍ ശനിയാഴ്ചയാണ് ചാവേറാക്രമണം ഉണ്ടായത്. തിരക്കേറിയ മാര്‍ക്കറ്റില്‍ പ്രവേശിച്ച കുട്ടിച്ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയാണ് ആക്രമണം നടത്തിയത്. മാര്‍ക്കറ്റില്‍ തിരക്ക് കൂടുതലായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.