അഞ്ജലി മേനോന് സംവിധാനം ചെയ്ത് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ബാംഗ്ലൂര്‍ ഡെയ്സിന്റെ തമിഴ് റീമേക്കായ ബാംഗ്ലൂര്‍ നാട്കളിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ആര്യ, ബോബി സിംഹ, റാണാ ദഗ്ഗുപതി, ശ്രീദിവ്യ, സാമന്ത, റായ് ലക്ഷ്മി, പ്രകാശ് രാജ്, പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
മലയാളത്തില്‍ ബോക്സ് ഓഫീസ് ചരിത്രം സൃഷ്ടിച്ച ബാംഗ്ലൂര്‍ ഡെയ്സിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.
മലയാളത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച അജുവായാണ് ആര്യ എത്തുന്നത്. നിവിന്‍പോളിയുടെ കുട്ടനായി ബോബി സിംഹയും നസ്റിയ അവതരിപ്പിച്ച ദിവ്യയായി ശ്രീദിവ്യയും മലയാളത്തില്‍ ഫഹദ് ചെയ്ത വേഷത്തില്‍ റാണയും സെറയുടെ വേഷത്തിലെത്തിയ പാര്‍വതി തന്നെയാണ് തമിഴിലും സെറയാകുന്നത്. ഇഷ തല്‍വാര്‍ ചെയ്ത വേഷത്തില്‍ റായ് ലക്ഷ്മിയും എത്തുന്നു. നിത്യാമേനോന്റെ കഥാപാത്രമായ നടാഷയെ സാമന്തയും പ്രതാപ് പോത്തന്റെ വേഷം പ്രകാശ് രാജും കല്പ്പനയുടെ കഥാപാത്രത്തെ ശരണ്യയും അവതരിപ്പിക്കും.
തെലുങ്ക് ഹിറ്റ് മേക്കര്‍ ഭാസ്കറാണ് തെലുങ്ക്, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത്. കെവി ഗുഹനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് തമിഴ്, തെലുങ്ക് പതിപ്പുകളുടേയും സംഗീതസംവിധായകന്. പിവിപി സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബാംഗ്ലൂര്‍ നാട്കള്‍ ഫെബ്രുവരി 5ന് തിയേറ്ററുകളിലെത്തും.