ന്യൂഡല്‍ഹി: രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ഉണ്ടായാല്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വേ. എബിപി ന്യൂസിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേയിലാണ് ഉടന്‍ തെരഞ്ഞെടുപ്പ് നടന്നാലും ജനങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും തെരഞ്ഞെടുക്കുമെന്ന സൂചന നല്‍കുന്നത്.
38 ശതമാനം വോട്ട് ഷെയറോടെ 301 സീറ്റുകളാണ് എന്‍ഡിഎയ്ക്ക് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 28 ശതമാനം സീറ്റ് ഷെയറോടെ 108 സീറ്റുകള്‍ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 339 സീറ്റുകളാണ് ലഭിച്ചത്.
ബിജെപിക്ക് 43 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് 14 ശതമാനം വോട്ടുകളും ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും നല്ല അഭിപ്രായമാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 54 ശതമാനം പേരാണ് നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നത്.